ആലപ്പുഴ: കലവൂരിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു. കാട്ടൂർ തോട്ടാത്തുവീട്ടിൽ ശിശുപാല(ദാസ്)ന്റെയും കവിതയുടെയും മകൻ അഖിലേഷ് (അയ്യപ്പൻ–6) ആണ് മരിച്ചത്. ബുധൻ രാവിലെയായിരുന്നു അപകടം. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് പിന്നിലെ മണ്ണെടുത്ത കുഴിയിൽ ഇറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ഇന്ന് രാവിലെ മരിച്ചു.