ഇസ്രയേൽ-പലസ്തീൻ യുദ്ധം അവസാനിക്കാൻ പള്ളിയിൽ പ്രാർഥനാസംഗമം
കൊട്ടാരക്കര സര്‍ക്കിള്‍ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് സംഗമം ഉദ്ഘാടനം ചെയ്തു. റവ. തോമസ് പോൾ ലോക സമാധാനത്തിനായുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

കൊട്ടാരക്കര: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനായുള്ള പ്രാർഥനാ സംഗമം പെരിങ്ങളൂർ സെന്റർ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കമ്പകൊട് ഓൾ സെയ്ന്റ്സ് മാർത്തൊമ്മാ പള്ളിയിലാണ് പ്രാർഥനാ സംഗമം നടത്തിയത്. റവ. ഡോ. കെ ജെയിംസണിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ പെരിങ്ങളൂർ സെന്റർ മാർത്തോമ്മാ യുവജന സഖ്യം പ്രസിഡന്റ് റവ ലിജോ കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര സര്‍ക്കിള്‍ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് സംഗമം ഉദ്ഘാടനം ചെയ്തു. റവ. തോമസ് പോൾ ലോക സമാധാനത്തിനായുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
യുവജന സഖ്യം പെരിങ്ങളൂർ സെന്റർ വൈസ് പ്രസിഡന്റ് അഭിഷേക് അലക്സ്, സെക്രട്ടറി അലൻ ജോസഫ്, ജോ. സെക്രട്ടറി ഡാനിയ എസ് ജോൺ, ട്രഷറർ മിഥുൻ സണ്ണി, പ്രോഗ്രാം കൺവീനർമാരായ ഫെബിൻ പോൾ, ജോഷിൻ ജോയ് എന്നിവർ പങ്കെടുത്തു. നിരവധിപേരാണ് സംഗമത്തിനെത്തിയത്.