Asianet News MalayalamAsianet News Malayalam

നഗരം ചുറ്റിക്കാണാം; തിരുവനന്തപുരത്ത് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ 'ഡേ റൈഡ്' തുടങ്ങി

രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്

City Tour KSRTC Electric Open Double Decker Day Ride started in Thiruvananthapuram
Author
First Published Aug 31, 2024, 12:45 PM IST | Last Updated Aug 31, 2024, 12:45 PM IST

തിരുവനന്തപുരം: നഗരക്കാഴ്ചകൾക്കായുള്ള കെഎസ്ആർടിസിയുടെ  ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ 'ഡേ റൈഡ്' തുടങ്ങി. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്. ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

കിഴക്കേകോട്ടയിൽ നിന്നും യാത്ര തിരിച്ച് തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക, ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്. ഉച്ചയ്ക്ക് ശേഷം നേരത്തെ തന്നെ സർവീസുണ്ട്. സ്കൂൾ - കോളേജ് കുട്ടികൾക്കായി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കറിൽ നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചിട്ടുണ്ട്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും www.onlineksrtcswift.com എന്ന വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പും സന്ദർശിക്കാം. 9497519901 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios