Asianet News MalayalamAsianet News Malayalam

പൊലീസ് ക്വാർേട്ടഴ്സിൽ അനാശാസ്യം: സിവിൽ പൊലീസ് ഒാഫീസർ പിടിയിൽ

ക്വാർേട്ടഴ്സ് അന്വേഷിച്ച് പുറത്ത് നിന്നുള്ള സ്ത്രീകളുടെ വരവ് പതിവായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്

Civil police officer arrested for immoral traffic
Author
Kayamkulam, First Published Sep 21, 2018, 10:27 PM IST

കായംകുളം: പൊലീസ് ക്വാർേട്ടഴ്സിൽ അനാശാസ്യത്തിനിടെ സിവിൽ പൊലീസ് ഒാഫീസർ പിടിയിൽ. ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു സ്റ്റേഷനിൽ ജോലി നോക്കുന്ന കരുനാഗപ്പള്ളിക്കാരനാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

ക്വാർേട്ടഴ്സ് അന്വേഷിച്ച് പുറത്ത് നിന്നുള്ള സ്ത്രീകളുടെ വരവ് പതിവായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. മദ്യപാനം സംബന്ധിച്ചും പരാതി ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടവർ ഡി.വൈ.എസ്.പിയെ വിവരം അറിയിക്കുകയായിരുന്നു. ഡി.വൈ.എസ്.പി നടത്തിയ പരിശോധനയിൽ രണ്ടുപേരും കൈയ്യോടെ പിടിയിലായി. 

ഇതു സംബന്ധിച്ചുമുള്ള ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറും. കായംകുളത്ത് ജോലി ചെയ്യുന്നതിനിടെയാണ് പൊലീസുകാരൻ ക്വാർേട്ടഴ്സ് താമസമാക്കിയത്.  ജില്ലയിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ ക്വാർേട്ടഴ്സിൽ തുടരുകയായിരുന്നു.

Follow Us:
Download App:
  • android
  • ios