മലപ്പുറം: നന്നംമുക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ ചെറിയ തോതിൽ സംഘർഷം. യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസെത്തി ഇരുവിഭാഗത്തേയും വിരട്ടി ഓടിച്ചു. അനാശാസ്യ ആരോപണത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച സിപിഎം നേതാവ് ടി സത്യൻ പഞ്ചായത്തംഗത്വം രാജിവക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്.