പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശൻ (38) ആണ് മരിച്ചത്. വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ  കോളജ് ആശുപത്രിയിൽ  മരണപ്പെടുകയായിരുന്നു.