മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: നാളെ ആലപ്പുഴ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കില്ലെന്ന് സൂചന. ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി മടങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ആലപ്പുഴയിലെ പ്രളയ മേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു. അതേസമയം മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.