Asianet News MalayalamAsianet News Malayalam

ഇന്ന് വിരമിക്കുന്ന കോളേജ് അധ്യാപകന് പീഡനക്കേസില്‍ തടവുശിക്ഷ

മൂന്നാര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥിനികളെ  വകുപ്പ് മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും വനിത കമ്മീഷനും പരാതി ലഭിച്ചു.
 

College teacher retiring today sentenced in rape case
Author
Munnar, First Published Mar 31, 2021, 2:37 PM IST

മൂന്നാര്‍: കോളേജ് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  അസി. പ്രൊഫസര്‍ക്ക് ശിക്ഷവിധിച്ച് ദേവികുളം കോടതി. പലക്കാട് ചിറ്റൂര്‍ കോളേജിലെ അസി. പ്രഫസര്‍ ആനന്ദ് വിശ്വനാഥ് (55) നെയാണ് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പതമായ സംഭവം. മൂന്നാര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥിനികളെ  വകുപ്പ് മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും വനിത കമ്മീഷനും പരാതി ലഭിച്ചു. വനിത കമ്മീഷന് ലഭിച്ച പരാതി മൂന്നാര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പ്രതിക്കെതിരെ നാല് കേസുകള്‍ ചാര്‍ജ് ചെയ്തു. 

അധ്യാപകന്‍ ആനന്ദ് വിശ്വനാഥ് കുട്ടികളെ കോപ്പിയടിച്ച് പിടിച്ചതായി കാണിച്ച് യൂണിവേഴ്‌സ് സിറ്റിക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകന്റെ പരാതിയില്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ കോപ്പിയടിച്ചതായി കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

നാല് കേസുകളില്‍ രണ്ട് കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും മറ്റ് രണ്ട് കേസില്‍ ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. പ്രതി ഇന്ന് ചിറ്റൂര്‍ കോളേജില്‍ നിന്നും വിരമിക്കും.
 

Follow Us:
Download App:
  • android
  • ios