വിദ്യാര്‍ത്ഥിക്ക് ഇഞ്ചക്ഷന്‍ എടുത്തതില്‍ പിഴവെന്ന് പരാതി; നീര് കെട്ടി പഴുത്തു, ശസ്ത്രക്രിയ വേണ്ടി വന്നു
ഈ മാസം 12 ന് ആണ് വിശാല്‍ കടുത്ത പനിയെത്തുടര്‍ന്ന് ചെമ്പൂരുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. വിശാലിന് പനിയ്ക്കുള്ള ഇഞ്ചക്ഷനെടുത്തു. വീട്ടിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം വേദനയും പനിയും കൂടി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് ഇഞ്ചക്ഷന്‍ എടുത്തതില്‍ പിഴവെന്ന് പരാതി. ഇഞ്ചക്ഷന്‍ എടുത്ത ഭാഗം നീര് കെട്ടി പഴുത്ത് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ് ചെമ്പൂര്‍ സ്വദേശി വിശാല്‍.
ഈ മാസം 12 ന് ആണ് വിശാല്‍ കടുത്ത പനിയെത്തുടര്‍ന്ന് ചെമ്പൂരുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. വിശാലിന് പനിയ്ക്കുള്ള ഇഞ്ചക്ഷനെടുത്തു. വീട്ടിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം വേദനയും പനിയും കൂടി. പിന്നീട് പനി കുറഞ്ഞെങ്കിലും ഇഞ്ചക്ഷന്‍ എടുത്ത പിന്‍ഭാഗത്ത് അസഹ്യമായ വേദന തുടര്‍ന്നു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു.
രണ്ടാഴ്ചയിലേറെയായി വിശാല്‍ ഇതേ കിടപ്പാണ്. മലര്‍ന്ന് കിടക്കാന്‍ കഴിയുന്നില്ല. ധനുവച്ചപുരം ഐടിഐ വിദ്യാര്‍ത്ഥിയാണ് വിസാല്‍. ശസ്ത്രക്രിയ കഴിഞ്ഞെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യും എന്നുമാണ് നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ദിവസവും മുന്നൂറിലധികം രോഗികള്‍ വരുന്ന ആശുപത്രിയാണ് ചെമ്പൂരെന്ന് ഇന്‍ജക്ഷനെടുക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ചെമ്പൂരിലെ ആശുപത്രി അധികൃതര്‍ പറയുന്നത്.
Read Also: കള്ളൻമാർ വിലസുന്നു, ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിൽ മോഷണം; തൃത്താലയിൽ നാട്ടുകാർ ഭീതിയിൽ