മലപ്പുറം: കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മലപ്പുറം ജില്ലയിൽ പൂർണ്ണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ജില്ലയുടെ പല ഭാഗത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ വരെ നിരത്തിലിറങ്ങിട്ടില്ല. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 

കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി കഴിഞ്ഞ ആഴ്ച ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ജില്ലാ ഭരണകൂടം ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചയും ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും. 

ഇന്നലെ സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 362 പേരിലാണ് കൊവിഡ് രോഗ ബാധ കണ്ടെത്തിയത്. ഇതില്‍ 326 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, കോഴിക്കോട് പിന്‍വലിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ്‌ ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് എട്ട് മരണം