ദേശീയപാതയിൽ കൃഷ്ണപുരം അജന്താ ജംഗ്ഷനു സമീപം മത്സ്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 

കായംകുളം: ദേശീയപാതയിൽ കൃഷ്ണപുരം അജന്താ ജംഗ്ഷനു സമീപം മത്സ്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 5.30 ഓടെയായായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് മത്സ്യം കയറ്റി വവ്വക്കാവിനു പോകവെ നിയന്ത്രണം വിട്ട് ദേശീയപാതക്കു കുറുകെ മറിയുകയായിരുന്നു. 

മഴ പെയ്തതു മൂലം വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു എന്ന് ലോറി ജീവനക്കാർ പറയുന്നു.. വാഹനത്തിൽ നിന്നും ഡീസലും ഓയിലും റോഡിൽ ഒഴുക്കിയതു അഗ്നിശമന സേനയെത്തി വെള്ളം പമ്പു ചെയ്തു് നീക്കം ചെയ്തു. പൊലീസും ഇആർടി അംഗങ്ങളും എത്തി റോഡിൻ്റെ വശങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona