ബഹ്റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ബഹ്റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്. 

മലപ്പുറം: ഇന്ന് രാവിലെ നടന്ന കോപ്പ അമേരിക്ക ചാമ്പന്‍ഷിപ്പിലെ ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ വൈറലായ വീഡിയോ ദൃശ്യമുണ്ടായിരുന്നു. കളിയില്‍ തോറ്റ ബ്രസീല്‍ ഫാന്‍സുകാരനായ 'അച്ഛന്റെ' മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്ന 'മകന്‍'. എന്നാല്‍ ഇവര്‍ അച്ഛനും മകനുമല്ല, സഹപ്രവര്‍ത്തകരാണ്.

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ബഹ്റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ബഹ്റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്. അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്. ഇരുവരും കൊണ്ടോട്ടി സ്വദേശികളാണ്. അച്ഛന്റെ മുന്‍പില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന മകന്‍ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona