ആലപ്പുഴയിൽ ഭർത്താവിന്  പിന്നാലെ ഭാര്യയും  കൊവിഡ് ബാധിച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ(കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.  

ഹരിപ്പാട്: ആലപ്പുഴയിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ(കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. പിന്നാലെയാണ് ഭാര്യ സരസ്വതി(69)യും കൊവിഡിന് മുന്നിൽ കീഴടങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

കൃഷ്ണൻകുട്ടി വ്യാഴാഴ്ച പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചുതന്നെയാണ് സരസ്വതിയും മരണപ്പെടുന്നത്.

കൃഷ്ണൻകുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാലുപേർക്കാണ് രോഗം പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയിൽ ആയിരുന്നു. അമ്മയും മകളും കോവിഡ് മുക്തരായിരുന്നു. കൃഷ്ണൻകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെളളിയാഴ്ച വൈകീട്ടും കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona