കൊല്ലം:  അഞ്ചലില്‍ വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ, ഭര്‍ത്താവ് ജയന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.