Asianet News MalayalamAsianet News Malayalam

കൊവിഡ് 19; മുത്തങ്ങ വഴി ഇതുവരെ സംസ്ഥാനത്ത് എത്തിയത് 8095 പേര്‍

ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 269 പേര്‍ കൂടി ജില്ലയിലേക്ക് പ്രവേശിച്ചതോടെയാണ് കണക്ക് എട്ടായിരും കവിഞ്ഞത്. ഇവരില്‍ 17 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ആക്കി. 

covid 19 8095 persons have arrived in kerala through muthanga
Author
Wayanad, First Published May 19, 2020, 10:34 PM IST

കല്‍പ്പറ്റ: കൊവിഡ്-19 ന്റെ ഭാഗമായുള്ള പ്രവേശന വിലക്ക് നീക്കി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് ഇതുവരെ എത്തിയത് 8095 പേര്‍. ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 269 പേര്‍ കൂടി ജില്ലയിലേക്ക് പ്രവേശിച്ചതോടെയാണ് കണക്ക് എട്ടായിരും കവിഞ്ഞത്. മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ (താല്‍ക്കാലിക പരിശോധന കേന്ദ്രം) 189 പേരും കല്ലൂര്‍-67 ലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ 80 പേരുമാണെത്തിയത്. 

ഇവരില്‍ 17 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ആക്കി. ഇതിനിടെ നിരീക്ഷണത്തിലാക്കിയ പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം 726 ആയി. ചൊവ്വാഴ്ച 43 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. വീടുകളില്‍ 487 പേരും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 239 പേരുമാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ മൂന്ന് പേര്‍ കൂടി ജില്ലയിലെത്തി.  

ഇതില്‍ രണ്ട് പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി.  ആകെ അഞ്ച് പ്രവാസികളാണ് ജില്ലയില്‍ എത്തേണ്ടിയിരുന്നത്.  ഇതില്‍ രണ്ട് പേര്‍ മറ്റ് ജില്ലയിലുള്ള അവരുടെ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.  ഇതുവരെ 73 പ്രവാസികളാണ് ജില്ലയിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 38 പേരും ഇന്‍സ്റ്റിറ്റ്യൂഷണല്‍  ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 35 പേരുമാണ് ഉളളത്.

Follow Us:
Download App:
  • android
  • ios