ആലപ്പുഴ: ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഇതിൽ 32 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗബാധ.  ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല . ആശങ്ക നിലനിൽക്കുന്ന ചേർത്തല താലൂക്കിലെ പള്ളിപുറത്ത് ഒമ്പതും പാണാവള്ളിയിൽ ആറ് പേ‍ർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.  പെരുമ്പളം  ദ്വീപ് പഞ്ചായത്തിലും 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 

ചെട്ടിക്കാട് ക്ലസ്റ്ററിൽ ഇന്നും സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് രോഗം വന്നു. ചെല്ലാനം ഹാ‍ർബറുമായി ബന്ധമുള്ള നാല് കുത്തിയതോട് സ്വദേശികളും സമ്പർക്കത്തിലൂടെ രോഗം വന്നവരുടെ പട്ടികയിലുണ്ട്.  മാരാരിക്കുളം സ്വദേശി ത്രേസ്യമ്മ, ചെങ്ങന്നൂരിൽ താമസിച്ച തിരുനൽവേലി സ്വദേശി ദീനോലി, പള്ളിത്തോട്‌  സ്വദേശി പുഷ്‌കരി എന്നിവരുടെ മരണം കൊവിഡ് മൂലമെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നു.  ജില്ലയിൽ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

1 . ബഹറിനില്‍ നിന്നും എത്തിയ 52 വയസ്സുള്ള പാലമേല്‍ സ്വദേശി. 
2. ഹൈദരാബാദില്‍ നിന്നും എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശി. 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.

3&4 ചെട്ടിക്കാട് ക്ലസ്റ്റര്‍ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂര്‍ സ്വദേശികള്‍. 
5. 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി. 
6. 28 വയസ്സുള്ള എഴുപുന്ന സ്വദേശി. 
7. 22 വയസ്സുള്ള പാണാവള്ളി സ്വദേശി. 
8. തുറവൂര്‍  സ്വദേശിനിയായ പെണ്‍കുട്ടി.
9. 44 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി .10.42വയസുള്ള തുറവൂര്‍ സ്വദേശി .11.40വയസുള്ള പട്ടണക്കാട് സ്വദേശി .12-15.ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 4കുത്തിയതോട് സ്വദേശികള്‍ .
16.47വയസുള്ള പട്ടണക്കാട് സ്വദേശി .
17.48വയസുള്ള പട്ടണക്കാട് സ്വദേശി .
18.32വയസുള്ള കുത്തിയതോട് സ്വദേശി .
19.34വയസുള്ള പുന്നപ്ര സ്വദേശിനി
20-25). ആറ് പാണാവള്ളി സ്വദേശികള്‍ -പെണ്‍കുട്ടി ,27,21,74,52വയസുള്ള സ്ത്രീകള്‍  ,57വയസുള്ള പുരുഷന്‍ 
26-34). ഒമ്പത് പള്ളിപ്പുറം സ്വദേശികള്‍ (40,63,32വയസുള്ള സ്ത്രീകള്‍ ,3ആണ്‍കുട്ടികള്‍, 68,35,55 വയസുള്ള പുരുഷന്മാര്‍ )  
35 )52വയസുള്ള പാലമേല്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .

ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായ 8 പേര്‍ വിദേശത്ത് നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.