ആലപ്പുഴ: ബിവറേജ് കോര്‍പ്പറേഷന്റെ ചുങ്കം ഔട്ട്‌ലെറ്റില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷോപ്പ് ഇന്‍ ചാര്‍ജ്ജിനാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇതോടെ ഔട്ട്‌ലെറ്റ് വൈകിട്ട് നാലിന് പൂട്ടിയെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഭാരവാഹികള്‍ അറിയിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കുണ്ടായിരുന്നു. ഔട്ട്‌ലെറ്റിലെ പത്തുപേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇയാള്‍ വില്‍പനക്ക് ഇരിക്കാറില്ലെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.