തൃശ്ശൂർ: ജില്ലയിൽ  204 പേർക്ക് കൂടു കൊവിഡ് സ്ഥിരീകരിച്ചു. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല ക്ലസ്റ്റർ 13, ചാലക്കുടി ക്ലസ്റ്റർ 9, വാടാനപ്പളളി ജനത ക്ലസ്റ്റർ 11, അംബേദ്കർ കോളനി ക്ലസ്റ്റർ 8, ശക്തൻ ക്ലസ്റ്റർ 1, ദയ ക്ലസ്റ്റർ 8, സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 7 എന്നിങ്ങനെ രോഗബാധയുണ്ടായി.

കൂടാതെ 6 ആരോഗ്യപ്രവർത്തകർ, 5 സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ, മറ്റ് സമ്പർക്കം 99, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 7 എന്നിങ്ങനെയാണ് കണക്ക്.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആയി.