Asianet News MalayalamAsianet News Malayalam

കൊവിഡ്: വയനാട്ടില്‍ ഒരാള്‍ കൂടി ആശുപത്രി വിട്ടു, ഇനി ചികിത്സയിലുള്ളത് എട്ടുപേര്‍

രോഗം ഭേദമായി ഒരാള്‍കൂടി ആശുപത്രി വിട്ടതോടെ വയനാട്ടില്‍ ഇനി കൊവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍ എട്ട് പേര്‍.

Covid One more person admitted to  hospital in Wayanad
Author
Kerala, First Published May 26, 2020, 12:37 AM IST

കല്‍പ്പറ്റ: രോഗം ഭേദമായി ഒരാള്‍കൂടി ആശുപത്രി വിട്ടതോടെ വയനാട്ടില്‍ ഇനി കൊവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍ എട്ട് പേര്‍. മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന  മീനങ്ങാടി സ്വദേശിനിയായ 45 കാരിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം രോഗലക്ഷണമുള്ളവര്‍ ഉള്‍പ്പെടെ 18 പേര്‍  ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്നലെ  നിര്‍ദ്ദേശിക്കപ്പെട്ട 71 പേര്‍ ഉള്‍പ്പെടെ  3784 പേര്‍ നിരീക്ഷണത്തിലാണ്. 

ഇതില്‍  1556 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണുള്ളത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്കയച്ച 1558 സാമ്പിളുകളില്‍ 1376 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1352 നെഗറ്റീവും 24 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമായിരുന്നു. 177 പേരുടെ ഫലം ഇനി ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1698 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. 

ഇതില്‍ 1407 ഫലം ലഭിച്ചതില്‍ 1407 ഉം നെഗറ്റീവാണ്. ജില്ലയിലെ 10 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 623 വാഹനങ്ങളിലായി എത്തിയ 1122 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios