കൊവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55) ആണ് എക്‌സൈസ്, പൊലീസ് സംയുക്ത പരിശോധനയിൽ പിടിയിലായത്.

എടക്കര: കൊവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55) ആണ് എക്‌സൈസ്, പൊലീസ് സംയുക്ത പരിശോധനയിൽ പിടിയിലായത്. വീടിന്റെ ടെറസിലായിരുന്നു വാറ്റ്. മദ്യശാലകൾ തുറക്കാത്തതിനാൽ ദിവസം അമ്പതിലധികം ആളുകൾ ആവശ്യക്കാരായി എത്തിയിരുന്നതായി എക്സൈസ് പറയുന്നു.

170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസെടുക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona