പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. നെഹ്റുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും എസ്. രാജേന്ദ്രന്‍ ചോദിച്ചു

ഇടുക്കി: 65 വര്‍ഷമായി ഗാന്ധിജിയുടെ പേര് വില്‍പന നടത്തി ജീവിച്ചവരാണ് കോണ്‍ഗ്രസിലെ ഉന്നതനേതാക്കളെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസ് രാജേന്ദ്രന്‍ എംഎല്‍എയെ റോഡില്‍ തടയാന്‍ ആണത്തമുള്ള നേതാക്കള്‍ ഉണ്ടോയോയെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് ചോദിച്ചു.

സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ മൂന്നാറില്‍ നടന്ന രാഷ്ട്രീയ നയവിശദീകരണയോഗത്തില്‍ നെഹ്റു കുടംബത്തെ ആക്ഷേപിച്ചെന്ന് ആരോപിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജപ്രചരണം നടത്തുകയാണ്. 65 വര്‍ഷമായി ഗാന്ധിയുടെ പേര് വിറ്റ് ജീവിക്കുന്നവരാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍.

എംഎല്‍എയെ മൂന്നാര്‍ ടൗണിലെത്തിക്കും. തയടാന്‍ ആണത്തമുള്ളവര്‍ തടയട്ടെ. നെഹ്റു കുടംബത്തെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ കോലം കത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ എംഎല്‍എയെ റോഡില്‍ തടയുമെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

"

ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തിയത്. ആര്‍. ഈശ്വരന്‍, ലക്ഷ്മണന്‍, വിജയകുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. നേരത്തെ, പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. നെഹ്റുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും എസ്. രാജേന്ദ്രന്‍ ചോദിച്ചു.

നെഹ്റുവിന്‍റെ അച്ഛനോ ബന്ധപ്പെട്ടവര്‍ക്കോ ഗാന്ധിയെന്ന പേരില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ നേത്യത്വത്തിലുള്ള സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിനൊപ്പം ഗാന്ധിയെന്ന പേര്‍ എങ്ങിനെയെത്തി. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്‌റു കുടുംമ്പം യഥാര്‍ത്ഥത്തില്‍ ഗാന്ധിയുടെ പേര് മോഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.