അടൂര്‍: അയ്യപ്പ ഭക്തര്‍ക്ക് അന്നദാനവുമായി പത്തനംതിട്ടയിലെ പെരിങ്ങനാട് സിപിഎം ലോക്കല്‍ കമ്മിറ്റി. അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് സമീപമാണ് സിപിഎമ്മിന്‍റെ അന്നദാനം.

ശബരിമല സീസണില്‍ ഇത്തരം അന്നദാന പരിപാടികള്‍ പത്തനംതിട്ടയില്‍ സാധാരണമാണെങ്കിലും സിപിഎം ലോക്കല്‍ കമ്മിറ്റി അയ്യപ്പ ഭക്തര്‍ക്കായി അന്നദാനമൊരുക്കുന്നത് പുതിയ കാഴ്ചയാണ്.

അന്നദാനത്തിന്‍റെ ചെലവുകള്‍ക്കായുള്ള പണം കണ്ടെത്തുന്നതും ലോക്കല്‍ കമ്മിറ്റി നേരിട്ടാണ്.

അയ്യപ്പ ഭക്തര്‍ക്ക് പുറമേ ഇവിടെയെത്തുന്ന സാധാരണക്കാര്‍ക്കും അന്നദാനത്തിന്‍റെ ഗുണം ലഭിക്കുന്നുണ്ട്. കഞ്ഞീം പയറും അച്ചാറുമാണ് അന്നദാനത്തില്‍ ഒരുക്കിയിട്ടുള്ളത്. സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ മനോജാണ് അന്നദാനം ഉദ്ഘാടനം ചെയ്തത്.