കാനഡയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌. കാനഡയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലയമായ വാന്‍കൂര്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലേക്കാണ്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌ കയറ്റി അയച്ചത്‌. 

ചെങ്ങന്നൂര്‍: കാനഡയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌. കാനഡയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലയമായ വാന്‍കൂര്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലേക്കാണ്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌ കയറ്റി അയച്ചത്‌. 

അഞ്ചടി ഉയരവും അഞ്ചു തട്ടുകളുമുള്ള കുരിശിന്‌ 200 കിലോഗ്രാം ഭാരമുണ്ട്‌. മഠത്തുംപടി മണിയനാചാരിയാണ്‌ ശില്‍പി. ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള കല്‍വിളക്ക്‌ സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്ക ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും മാവേലിക്കര ഭദ്രാസനാധിപനുമായ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസാണ്‌ ആശിര്‍വദിച്ചത്‌. 

ഫാഡോഏബ്രഹാംകോശി കുന്നുംപുറത്ത്‌, ഫാജോയിക്കുട്ടിവര്‍ഗീസ്‌, വാന്‍കൂര്‍ ഇടവക പ്രതിനിധി നൈനാന്‍ മാനാംപുറം എന്നിവര്‍ പങ്കെടുത്തു. മാന്നാറില്‍നിന്നും വെങ്കലമണി, തൂക്കുവിളക്ക്‌, മെഴുകുതിരി കാലുകള്‍, ചങ്ങനാശേരിയില്‍നിന്നും വിശുദ്ധ വസ്‌ത്രങ്ങള്‍, തടിക്കുരിശ്‌ എന്നിവയും അയച്ചിട്ടുണ്ട്‌. 

വിമാന ചെലവ്‌ മാത്രം ഒരു ലക്ഷത്തിലധികം രൂപയായി. കാനഡയിലെ വിശ്വാസികള്‍ ഒരേക്കറോളം സ്‌ഥലം വിലയ്‌ക്ക്‌ വാങ്ങിയാണ്‌ ദേവാലയം നിര്‍മിക്കുന്നത്‌. കാലം ചെയ്‌ത ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയാണ്‌ രണ്ടു വര്‍ഷം മുമ്പ്‌ ദേവാലയ നിര്‍മാണത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചത്‌.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron