ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാ ദിവസവും ഇയാള്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ച് കുളിക്കാറുണ്ട്. ഇതുവഴി വന്ന ബന്ധു കിണറിന് സമീപം കുട കിടക്കുന്നത് കണ്ട് കിണറില്‍ തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടത്. 

വേങ്ങര: മാനസിക വെല്ലുവിളി നേരിടുന്നയാളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം വെങ്കുളം പരേതനായ പള്ളിയാളി അലവിയുടെ മകന്‍ മുഹമ്മദ് (56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊരകം കമ്പോത്ത് കുന്നിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാ ദിവസവും ഇയാള്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ച് കുളിക്കാറുണ്ട്. ഇതുവഴി വന്ന ബന്ധു കിണറിന് സമീപം കുട കിടക്കുന്നത് കണ്ട് കിണറില്‍ തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona