ആലപ്പുഴ: നെ​ടു​മു​ടി​യി​ൽ പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യി കാ​ണാ​താ​യ ര​ണ്ടു പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ഴി​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ​രാ​ജ് (40) സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ബെ​ന​ഡി​ക്ട് (14) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മു​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇവിടെ നിന്ന് ചൂ​ണ്ട​യി​ടാ​ന്‍ പോ​യ​പ്പോ​ൾ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.