നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  മരിച്ചയാളെ  തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു. 

പാലക്കാട്: നാട്ടുകല്‍ തള്ളച്ചിറയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona