തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പറമ്പില്‍ വീട്ടില്‍ മോന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന സുഷാജ് (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ആറ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായതറിഞ്ഞ് പ്രതി ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഒളിവില്‍ പോകാനായി സുഹൃത്തുമായി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.