വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും കവര്‍ന്നു.
മാവേലിക്കര: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും കവര്‍ന്നു. മാവേലിക്കര കൊറ്റാര്‍കാവ് അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന രജനീഷിന്‍റെ ഭാര്യ ചിത്രാരാജിന്‍റെ പണവും സ്വര്‍ണ്ണവുമാണ് നഷ്ടപ്പെട്ടത്.
ചിത്രാരാജും മക്കളും ക്രിസ്മസ് തലേന്ന് കണ്ടിയൂരിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച വൈകുന്നേരം തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൂട്ടിയിരുന്ന അലമാര കള്ളത്താക്കോലിട്ട് തുറന്നതായാണ് സംശയിക്കുന്നത്. മോഷണം നടന്ന വീടിന് എതിര്‍വശമുള്ള രണ്ട് വീടുകളിലും താമസക്കാരുണ്ടായിരുന്നില്ല. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
