പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വദേശി രാരിഷാണ് തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.