കണ്ണൂർ: കണ്ണൂർ മയ്യിലിൽ ആറരക്കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ആലക്കോട് സ്വദേശി ജോബി ആൻറണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നിറച്ച ബാഗുകളുമായി മയ്യിൽ ബസ് സ്റ്റാന്‍റ്  പരിസരത്തു നിന്നാണ്  ഇരുവരേയും പിടികൂടിയത്.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കാരിയർമാരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി. രഹസ്യ വിവരത്തെത്തുടർന്ന് എസ്പിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും മയ്യിൽ പോലീസും ചേർന്നാണ് രണ്ട് പേരെയും പിടികൂടിയത്.