തമിഴ്‌നാട്-കേരള അതിര്‍ത്തി ഗ്രാമമായതിനാല്‍ മദ്യം സുലഭമായി ലഭിക്കുന്നയിടം കൂടിയാണ് വെള്ളച്ചാല്‍. സബ് ഇന്‍സ്‌പെക്ടര്‍ അജീഷിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു

കല്‍പ്പറ്റ: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. സുല്‍ത്താന്‍ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ വടക്കുവയല്‍ രാഘവന്റെ മകന്‍ ഹരിദാസന്‍ (37) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വെള്ളച്ചാല്‍ പാലത്തിനടിയില്‍ പുഴയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 

മദ്യപിച്ച് പാലത്തിന്റെ കൈവരിയിലിരിക്കവെ വെള്ളത്തില്‍ വീണതായിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ബത്തേരി പൊലീസ് പറഞ്ഞു. തമിഴ്‌നാട്-കേരള അതിര്‍ത്തി ഗ്രാമമായതിനാല്‍ മദ്യം സുലഭമായി ലഭിക്കുന്നയിടം കൂടിയാണ് വെള്ളച്ചാല്‍. സബ് ഇന്‍സ്‌പെക്ടര്‍ അജീഷിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.