കോഴിക്കോട്: മദ്യലഹരിയിൽ  കണ്ടൈന്‍മെന്‍റ്  സോണിലേക്കുള്ള റോഡ് അടച്ചത് കാറുകൊണ്ടിടിച്ച് തകര്‍ത്ത് പൊലീസുകാരന്‍. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ടൈന്‍മെന്‍റ്  വാർഡായ കാക്കവയലിലാണ് സംഭവം. കാക്കവയലിൽ നിന്നും മാപ്പിള പറമ്പിലേക്കുള്ള റോഡ് അടച്ചതാണ് പൊലീസുകാരൻ തകർത്തത്.

റോഡിന് കുറുകെ കെട്ടിയ കയര്‍ പൊട്ടിച്ച് ഇലക്ട്രിക് പോസ്റ്റും മതിലും തകർത്താണ് കാര്‍ നിന്നത്. കാക്കവയലിൽ താമസിക്കുന്ന വൈത്തിരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ രഞ്ജിത്തിനെതിരെ നാട്ടുകാർ പരാതി നൽകി. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസുകാരനെതിരെ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.