'ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശബ്ദരാകില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തില്‍ മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് നടത്തിയ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചാണ്...
ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‍ഐയുടെ നേത്യത്വത്തില്‍ മാഹാറാലിയും പൊതുയോഗവും നടത്തി. മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ ഉടമസ്ഥവകാശം പോലും അനിശ്ചതത്വത്തിലാകുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ പറഞ്ഞു.
'ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശബ്ദരാകില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തില്‍ മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് നടത്തിയ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചാണ് മൂന്നാര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ മഹാ യൂത്ത് മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
ഇന്ത്യയിലുടനീളം നടത്തുന്ന പൗരത്വ ഭേതഗതി ബില്ലിന്റെ പരിണിത ഫലം മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്കും ബാധകമാവും. തലമുറകളായി താമസിക്കുന്നവര്‍ക്ക് അവരുടെ ഉടമസ്ഥവകാശം തെളിയിക്കണമെങ്കില്‍ അമിത് ഷായെയും മോഡിയേയും സമീപിക്കേണ്ടിവരുമെന്ന് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.
മൂന്നാര്‍ കോളനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സംസ്ഥാന കമ്മറ്റിയംഗം എ. രാജ ഫ്‌ളാക് ഓഫ് ചെയ്തു. മൂന്നാര്‍ ജമാ അത്ത് കമ്മറ്റി മാര്‍ച്ചിന് സ്വീകരണം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് സെന്തില്‍ കുമാര്‍, സെക്രട്ടറി പ്രവീന്‍ കുമാര്‍, സമ്പത്ത്, മഹാരാജ, മണികണ്ഡന്‍, സജിന്‍, ഫാസില്‍ റഹീം, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സി.എച്ച് ജാഫര്‍, എന്നിവര്‍ പങ്കെടുത്തു.
