Asianet News MalayalamAsianet News Malayalam

' ഒരോ വീടും ഒരോ പവര്‍ ഹൗസായി മാറണം '

ഊര്‍ജ്ജസംരക്ഷണത്തിനായി ഓരോ വീടും ഓരോ പവര്‍ ഹൗസ് ആയി മാറണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച്, കാലാവസ്ഥാവ്യതിയാനവും ഊര്‍ജ്ജമേഖലയും സംബന്ധിച്ച ശില്പശാല. അനര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാറാണ് ശില്പശാലയില്‍ ആശയം അവതരിപ്പിച്ചത്. ഇത് സാദ്ധ്യമാകും വിധം സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രസക്തിയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. 

Each house should be turned into a power house
Author
Thrissur, First Published Oct 12, 2018, 11:21 PM IST

തൃശൂര്‍: ഊര്‍ജ്ജസംരക്ഷണത്തിനായി ഓരോ വീടും ഓരോ പവര്‍ ഹൗസ് ആയി മാറണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച്, കാലാവസ്ഥാവ്യതിയാനവും ഊര്‍ജ്ജമേഖലയും സംബന്ധിച്ച ശില്പശാല. അനര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാറാണ് ശില്പശാലയില്‍ ആശയം അവതരിപ്പിച്ചത്. ഇത് സാദ്ധ്യമാകും വിധം സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രസക്തിയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.  

ഓരോ ഗ്രാമപഞ്ചായത്തിലും 50 വീടുകളിലെങ്കിലും സോളാര്‍ സ്ഥാപിക്കാന്‍ ശ്രമമുണ്ടാകണം. വാണിജ്യ സ്ഥാപനങ്ങള്‍ക്കെല്ലാം സോളാര്‍ ലാഭകരമായിരിക്കും. 140 നിയോജകമണ്ഡലങ്ങളിലും ഊര്‍ജ്ജ റിപ്പയര്‍ സര്‍വീസ് സെന്ററുകള്‍ അനര്‍ട്ട് സ്ഥാപിച്ചിട്ടുണ്ട്. അനര്‍ട്ട് സ്ഥാപിക്കുന്ന എല്ലാറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് അക്ഷയ ഊര്‍ജ്ജ സംവിധാമുള്ളത്. സംശയനിവാരണത്തിന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രി സംവിധാനവും നിലവിലുണ്ട്. വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാലാവസ്ഥാവ്യതിയാനം കാരണമാണെന്ന് കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. കാര്‍ബണ്‍ കുറഞ്ഞ പദ്ധതികള്‍ക്കാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. മരങ്ങള്‍ വച്ചുപിടിച്ചാല്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് മാറുന്നതിന്റെ ആവശ്യകതയും മാതൃകകളും സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന സംസ്ഥാനതല ശില്പശാല അനര്‍ട്ടി (ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷനല്‍ എനര്‍ജി ആന്റ് ടെക്‌നോളജി) ന്റെയും ഇ.എം.സിയുടേയും (എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍) സഹകരണത്തോടെ കില സംഘടിപ്പിച്ചത്. വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുമുള്‍പ്പെടെ 525 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.  

കാലാവസ്ഥാവ്യതിയാനവും ഊര്‍ജ്ജമേഖലയും തദ്ദേശഭരണ സ്ഥാപനങ്ങളില്‍, പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകള്‍, ഉര്‍ജ്ജസംരക്ഷണവും കാലാവസ്ഥാവ്യതിയാനവും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സെടുത്തു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ദരേശന്‍ ഉണ്ണിത്താന്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുരേഷ് സംസാരിച്ചു. പല രൂപത്തിലും ഭാവത്തിലും സമസ്തമേഖലകളേയും ബാധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന ആഘാതങ്ങളെ നേരിടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios