Asianet News MalayalamAsianet News Malayalam

കുമളിയിൽ കർഷകനെ ആക്രമിച്ച കാട്ടുപോത്തിനായി തെരച്ചിൽ; കുഴൽമന്ദത്ത് വയോധികയെ ആക്രമിച്ച കാട്ടുപന്നിയെ കൊന്നു

ഇന്നലെയാണ് 61കാരിയായ കുഴൽമന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാൽ കടിച്ചുമുറിക്കുകയും ചെയ്തത്

elderly woman's leg bitten by a wild boar Two wild boars shot dead in Kuzhalmandam
Author
First Published Mar 30, 2024, 9:40 AM IST

ഇടുക്കി: കുമളിക്ക് സമീപം സ്പിങ് വാലിയിൽ കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താൻ തെരച്ചിൽ. മയക്കുവെടിവെച്ച് പിടികൂടുകയോ വനത്തിനുള്ളിലേക്ക് തുരത്തുകയോ ചെയ്യാനാണ് നീക്കം.ഡ്രോണ്‍ ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ കാട്ടുപോത്ത് ഏത് ഭാഗത്താണുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്‍റെ 65 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുന്നത്.

അതേസമയം പാലക്കാട്: കുഴൽമന്ദത്ത് വയോധികയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തിൽ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്. ഇന്നലെയാണ് 61കാരിയായ കുഴൽമന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാൽ കടിച്ചുമുറിക്കുകയും ചെയ്തത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇന്നലെ ഉച്ച മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നിക്കായുള്ള തെരച്ചിലിലായിരുന്നു.

വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ

രണ്ട് പന്നികളെയാണ് വനം വകുപ്പ് വെടിവെച്ചിട്ടത്. ഈ പ്രദേശത്ത് കൂടുതൽ പന്നികളുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിലും കൂടുതൽ പന്നികളെ വെടിവെച്ചിടാനാണ് തീരുമാനം. കാട്ടുപന്നി ആക്രമിച്ച വയോധികയും ആരോഗ്യ നില ഗുരുതരമാണ്. മുട്ടിനും കണങ്കാലിനുമിടയിലെ മാംസം കടിച്ചെടുത്ത നിലയിലാണ്. കാൽ മുറിച്ചുമാറ്റേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios