വഴിത്തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചത്. 

ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചത്. വീടിന് സമീപത്തെ വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസ് പുരയിട ഉടമ ശ്രീരംഗത്ത് കേശവപിള്ളക്ക് അനുകൂലമായി വിധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് ഉടമകൾ പുരയിടത്തിൽ മതിലുകെട്ടാൻ എത്തിയപ്പോൾ വീട്ടുമുറ്റത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ വയോധിക ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.