തോട്ടത്തിലെ അടയ്ക്ക കരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതിനിടെയാണ് അപകടം.  

പാലക്കാട് : വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു. രാവിലെയാണ് സംഭവമുണ്ടായത്. കാരാകുറിശ്ശി വലിയട്ടയിൽ കോട്ടക്കൽ അസീസ് എന്നയാളുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത്. പന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി നിർമ്മിച്ചിരുന്നു. ഇയാളുടെ തോട്ടത്തിലെ അടയ്ക്ക കരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം വിട്ടുനൽകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ മൊത്തം ആശയക്കുഴപ്പം, ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ കേസ് എടുക്കുമോ പൊലീസ് ?

YouTube video player