ഒരു മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം വഴിയില്‍ തടഞ്ഞുനിര്‍ത്തി ജയന്‍ മര്‍ദിക്കുകയായിരുന്നു...
ആലപ്പുഴ: വിഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാന്‍ എത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തട്ടാരമ്പലം വൈദ്യുതി സെക്ഷനിലെ ലൈന്‍മാന്‍ തുമ്പോളി സ്വദേശി സുനില്‍ സ്‌കറിയ(48), വര്‍ക്കര്‍ ചേര്‍ത്തല സ്വദേശി സജി(51) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും എത്തി ഇന്ന് രാവിലെ 11.30 ഓടെ വൈദ്യുതി വിഛേദിച്ചിരുന്നു. വീട്ടുടമ ചെട്ടികുളങ്ങര കൊച്ചാല്‍ത്തറയ്ക്ക് സമീപം ചെട്ടിശേരില്‍ കിഴക്കേതില്‍ ജയന്‍ ഉച്ചയ്ക്ക് 12.30 ഓടെ പണമടച്ചു.
തുടര്‍ന്ന് ഒരു മണിയോടെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി എത്തിയ ഇരുവരുടെയും വാഹനം വഴിയില്‍ തടഞ്ഞു നിര്‍ത്തി ജയന്‍ മര്‍ദിക്കുകയായിരുന്നെന്ന് ഇരുവരും പറഞ്ഞു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കായംകുളം പോലീസില്‍ പരാതി നല്‍കി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് നാളെ ജീവനക്കാര്‍ ജാഥ നടത്തും.
