ശാസ്താംകോട്ട: കന്യാകുമാരിയിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറോളമായി ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട തീവണ്ടിയാണ് പിടിച്ചിട്ടിരിക്കുന്നത്. വൈദ്യുതി തകരാറിനെത്തുടർന്നാണ് തീവണ്ടി പിടിച്ചിട്ടിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. എന്നാൽ എപ്പോഴത്തേയ്ക്ക് തകരാർ പരിഹരിക്കാനാകും എന്ന് റെയിൽവേ വ്യക്തമാക്കുന്നില്ല.

തകരാർ കണ്ടെത്താൻ ശ്രമം തുടങ്ങി എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ തകരാർ ബാധിക്കില്ലെന്നും റയിൽവേ അധികൃതർ അറിയിച്ചു.