കൊച്ചി: ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. കോതമംഗലത്തിനടുത്ത് കുട്ടംപുഴയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പുരയിടത്തിന് സമീപത്തെ തെങ്ങ് കുത്തിമറിച്ചിടുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. കുത്തിമറിച്ചിട്ട തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞ് വീഴാണ് കാട്ടാനയ്ക്ക് ഷോക്കേറ്റതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​​ഗമനം. റേഞ്ച് ഓഫീസർ എസ് രാജന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. 

പതിവായി കാട്ടാന ഇറങ്ങാറുള്ള മേഖലയാണ് ഇവിടം. നിരവധി പേര്‍ക്ക് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.