വടകര റെയിൽവെ സ്റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ് 135 കുപ്പികളിലായി 71.625 ലിറ്റർ ഗോവൻ വിദേശമദ്യം പിടിച്ചെടുത്തത്.

കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗോവയില്‍ നിന്നും കടത്തുകയായിരുന്ന 135 കുപ്പി വിദേശ മദ്യം പിടികൂടി. വടകര എക്‌സൈസ് പാർട്ടിയും വടകര റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.

വടകര റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 135 കുപ്പികളിലായി 71.625 ലിറ്റർ ഗോവൻ വിദേശമദ്യം പിടിച്ചെടുത്തത്. റെയിഡിന് വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി .എക്‌സൈസ് ഇൻസ്പെക്ടർ വി.വിപിൻ കുമാറും വടകര റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസി . സബ് ഇൻസ്പെക്ടർ ബിനീഷ്. പി പി യും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂലും പാർട്ടിയും റെയ്ഡിന് നേതൃത്വം നല്കി. റെയ്ഡിൽ വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിൻ. എ.പി , സനു. ടി ,ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona