തിരൂരങ്ങാടി: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചികിത്സാ തട്ടിപ്പ് നടത്തുന്ന വ്യാജ സിദ്ധൻ അറസ്റ്റില്‍. തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പിൽ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മകന്‍റെ ചികിത്സയ്ക്കായാണ് ഉമ്മറിന്‍റെ അടുത്ത് യുവതി ആദ്യം എത്തുന്നത്. പിന്നീട് ആ പരിചയത്തിന്‍റെ പേരില്‍ യുവതിയെ ഇയാളുടെ വീട്ടിൽ ജോലിക്ക് നിർത്തി. ജോലിക്കിടെ ഇയാൾ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.