ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് പാടങ്ങളിലെ മടവീഴ്ച്ചയ്ക്ക് കാരണമായി. ചെന്നിത്തല പഞ്ചായത്ത് ആറാം ബ്ലോക്കിലെ 150 ഏക്കറിലുള്ള പാടത്ത് 15 ദിവസം പ്രായമായ നെൽച്ചെടികൾ പൂർണമായി വെള്ളത്തിനടിയിലായി. മടവീഴ്ചയുണ്ടായ ഭാഗം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിനിടെ കെട്ടി ഉയർത്തി. കർഷകനായ ഇരമത്തൂർ ആയികോൻസ് ജിനു ജോർജാണ് പാടത്ത് കൃഷി ചെയ്യുന്നത്.