Asianet News MalayalamAsianet News Malayalam

തണ്ണിമത്തന്‍ മുറിച്ച വീട്ടുകാര്‍ ഞെട്ടി; തണ്ണിമത്തനില്‍ നിന്ന് പതയും നുരയും

തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ വീട്ടുകാര്‍ ഒന്ന് ഞെട്ടി. തണ്ണിമത്തനിൽ നിന്നും അസഹ്യമായ ദുർഗന്ധത്തോട് കൂടിയ പത പുറത്തേക്ക് ഒഴുകിയതാണ് കാരണം. 

Family wandered by watermelon Wax and foam from watermelon
Author
Kayamkulam, First Published Sep 19, 2018, 6:20 PM IST

കായംകുളം: തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ വീട്ടുകാര്‍ ഒന്ന് ഞെട്ടി. തണ്ണിമത്തനിൽ നിന്നും അസഹ്യമായ ദുർഗന്ധത്തോട് കൂടിയ പത പുറത്തേക്ക് ഒഴുകിയതാണ് കാരണം. ഇലിപ്പക്കുളം ബാസിത് മൻസിലിൽ സിദ്ദീഖ് പൊലീസ് സ്റ്റേഷന് സമീപത്തെ പഴക്കടയിൽ നിന്നും വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് അസ്വാഭാവികമായി പതയും നുരയും വന്നത്.  ചൊവ്വാഴ്ച ഉച്ചയോടെ മുറിക്കാനായി എടുത്തപ്പോഴാണ് വെളുത്ത പത ഒഴുകിയത്. പിന്നീടാണ് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios