Asianet News MalayalamAsianet News Malayalam

പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

പുലര്‍ച്ചെ ആറുമണിയോടെ കൃഷിയിടത്തിലേക്ക് പോകവെ വേലിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു

Farmer dies of electric shock in wayanad
Author
Wayanad, First Published Aug 17, 2018, 7:20 PM IST

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ഷേക്കേറ്റ് മരിച്ചു. ചീയമ്പം ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ (53) ആണ് മരിച്ചത്. സ്വന്തം  കൃഷിയിടത്തില്‍ സ്ഥാപിച്ച ഫെന്‍സിങ്ങില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മഴയും വെള്ളപ്പൊക്കവും കാരണം രാത്രി ഒമ്പത് മണിക്ക് ശേഷം ഈ ഭാഗങ്ങളിലെല്ലാം വൈദ്യുതി ലൈന്‍ ഓഫാക്കാറുണ്ട്. എന്നാല്‍ പുലര്‍ച്ചെ ആറുമണിയോടെ കൃഷിയിടത്തിലേക്ക് പോകവെ വേലിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഭാര്യ: ലളിതകുമാരി മക്കള്‍: ജ്യോതി , ശാന്തി, ഗോപകുമാര്‍.

ശക്തമായ മഴയും വെള്ളപ്പക്കവും തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പുണ്ട്. 

1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ആപ്പീസിൽ അറിയിക്കണം. 
1912 എന്ന toll free നമ്പരിലും 9496001912 എന്ന whats app നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളിൽ മുട്ടി നിൽക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, UPS എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

8. മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios