ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
തൃശൂർ: മാള കുഴൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്‍റെ മകൻ ജിജോ പോൾ ( 47 ) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്ന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാള പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
