ഡിസംബർ 23-ന് നടത്താൻ നിശ്ചയിച്ച മകൾ ഹബീബയുടെ വിവാഹം ക്ഷണിക്കാനായി ഭാര്യ സഹോദരിയുടെ വീട്ടിൽ ശനിയാഴ്ച വൈകിട്ടാണ് സലിം എത്തിയത്. 

അമ്പലപ്പുഴ : മകളുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീട്ടിലെത്തിയ ഗ്യഹനാഥൻ ട്രയിൻ തട്ടി മരിച്ചു. എറണാകുളം മുളവുകാട് തെരുപ്പറമ്പിൽ സലിം (48) ആണ് മരിച്ചത്. തീരദേശ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ലെവൽ ക്രോസിനടുത്ത് ഞായറാഴ്‌ച (ഇന്ന്) രാവിലെ 7:30 ഓടെയായിരുന്നു സംഭവം.

ഡിസംബർ 23-ന് നടത്താൻ നിശ്ചയിച്ച മകൾ ഹബീബയുടെ വിവാഹം ക്ഷണിക്കാനായി ഭാര്യ സഹോദരിയുടെ വീട്ടിൽ ശനിയാഴ്ച വൈകിട്ടാണ് സലിം എത്തിയത്. ഇന്ന് പുലർച്ചെ സമീപത്തെ ചായക്കടയിൽ നിന്ന് മടങ്ങുമ്പോൾ ട്രയിൻ തട്ടുകയായിരുന്നു. ഏറെ കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ നിലയിൽ സലിമിനെ കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.