ടിക്കറ്റിന്റെ ബാക്കി നൽകി, വീണ്ടും ബാക്കി വേണം; വനിതാ കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം, കസ്റ്റഡിയിൽ
കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസ്സിലെ കണ്ടക്ടർക്കാണ് മർദനമേറ്റത്.
ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസ്സിലെ കണ്ടക്ടർക്കാണ് മർദനമേറ്റത്. വള്ളികുന്നം സ്വദേശി ജാവേദാണ് വനിതാ കണ്ടക്ടറെ മർദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ് ജാവേദ്നെ കസ്റ്റഡിയിൽ എടുത്തു. ടിക്കറ്റിന്റെ ബാക്കിതുക നൽകിയ ശേഷം വീണ്ടും ബാക്കി ആവശ്യപ്പെട്ട് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം