Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു, പൊട്ടിത്തെറിക്ക് സാധ്യത

ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു . ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റും അനുബന്ധ ഉല്‍പന്നങ്ങളും തീപിടിച്ച നിലയിലാണുള്ളത്. 

fire breaks out in pain godown in malappuram expect possibilities for blast
Author
Edavanna, First Published Feb 23, 2019, 5:59 PM IST

എടവണ്ണ: മലപ്പുറത്ത് എടവണ്ണ തുവ്വക്കാട് പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരേയും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആധുനിക സംവിധാനങ്ങളുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റും അനുബന്ധ ഉല്‍പന്നങ്ങളും തീപിടിച്ച നിലയിലാണുള്ളത്. പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ സ്ഥലത്ത് നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍. ഇല്യാസ് എന്ന വ്യക്തിയുടെ പേരിലുള്ള ഗോഡൗണാണ് ഇവിടെ. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. 

"

Follow Us:
Download App:
  • android
  • ios