ഹരിപ്പാട്:  വീടിന്റെ കിടപ്പുമുറിയിൽ തീപിടുത്തമുണ്ടായി. കണ്ടല്ലൂർ പുതിയവിള കുരുമ്പോലി മീനത്തേരിൽ ഉത്തമന്റെ ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ മുറിയാണ് കത്തി നശിച്ചത്. കട്ടിലും അലമാരയും തുണികളുമെല്ലാം കത്തിപ്പോയി. 

ജനാലക്കും കതകിനുമെല്ലാം നാശമുണ്ടായി. കഴിഞ്ഞ ദിവസം  വൈകീട്ട് നാലുമണിയോടെയാണ് മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് കരുതുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona